തിരുവനന്തപുരം:സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ചെറുന്നിയൂര്‍ സ്വദേശി ബിജിത്തിനെ(22)യാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദ്യാര്‍ത്ഥിനിയുമായി സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. നേരത്തെയും സമാന കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
ചെറുന്നിയൂര്‍ സ്വദേശി ബിജിത്താണ്(22) വര്‍ക്കല പൊലീസിന്റെ പിടിയിലായത്. സമാന കേസില്‍ പ്രതി ഇതിന് മുമ്പും പിടിയിലായിട്ടുണ്ട്
കൂലിപ്പണിക്കാരായ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി ആഡംബര ബൈക്കും മുന്തിയ ഇനം ഫോണും പ്രതി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ പരിസരത്തുവെച്ച് വിദ്യാര്‍ത്ഥിനികളുമായി സൗഹൃദത്തിലായ ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയുടെ പതിവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പൊലീസിന്റെ സംശയം.
പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സമാന കേസില്‍ അറസ്റ്റിലായ പ്രതി ഇക്കഴിഞ്ഞ ജൂലായ് മാസമാണ് ജാമ്യത്തിലിറങ്ങിയത്. വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിക്കെതിരെ 2017 ല്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.