തിരുവനന്തപുരം :സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, ശാരീരിക വെല്ലുവിളികളുള്ള അമ്മാവന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും നേരിടണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബുവിന്‍റേതാണ് ഉത്തരവ്.
എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് : അമ്മാവന് 40 വർഷം കഠിന തടവും പിഴയും - Uncle gets 40 years imprisonment for rape girl
കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ അമ്മാവനായ പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു
കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്‌ച തോറും വീട്ടിലെത്താറുള്ള പ്രതി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. ശനിയാഴ്‌ച വീട്ടിൽ പോകുന്നതിന് ഭയം തോന്നിയിരുന്ന കുട്ടി ഈ വിവരം കൂട്ടുകാരിയെ അറിയിക്കുകയും അവള്‍ ക്ലാസ് ടീച്ചറെ ധരിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.
വിചാരണ സമയത്ത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്കനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ ഹാജരാക്കുകയും ഉണ്ടായി. സർക്കാർ മതിയായ നഷ്‌ടപരിഹാരം കുട്ടിക്ക് നൽകണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് ഹാജരായി.