കേരളം

kerala

ETV Bharat / state

ഓട്ടിസം ബാധിച്ച 15കാരനെ പീഡിപ്പിച്ചയാള്‍ക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും - ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനാണ് (40) 2016 ഫെബ്രുവരി 27ൽ ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി

molestation against 15 year old boy with autism in trivandrum  തിരുവനന്തപുരം ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്  തിരുവനന്തപുരം പ്രകൃതിവിരുദ്ധ പീഡനം  ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും  man sentenced to imprisonment and fined for unnatural torture trivandrum
ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50000 രൂപ പിഴയും

By

Published : Dec 7, 2021, 8:53 PM IST

തിരുവനന്തപുരം:ഓട്ടിസം രോഗം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് (40) ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2016 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അസുഖ ബാധിതനായ കുട്ടി മൂത്രം ഒഴിക്കാൻ ശുചിമുറിയിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശുചിമുറി കുറ്റിയിട്ടതിന് ശേഷമായിരുന്നു പ്രതിയുടെ ആക്രമണം. മകനെ കാണാത്തതിനാൽ അന്വേഷിച്ചെത്തിയ അമ്മ അടച്ചിട്ടിരിക്കുന്ന ശുചിമുറിയിൽ മകനെ പ്രതി പീഡിപ്പിക്കുന്ന കാഴ്‌ചയാണ് കണ്ടത്. അമ്മ ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ALSO READ: പെട്രോളിന് വെറും 77 രൂപ! പിടിച്ചെടുത്തത് 12,000 ലിറ്റര്‍, 'വീടിനുള്ളിലെ പമ്പ്' നടത്തിപ്പുകാര്‍ പിടിയില്‍

അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്‌ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നുണ്ട്. പീഡിപ്പിക്കുന്നത് എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്. സംഭവം കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധി ന്യായത്തിൽ പ്രതിപാദിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. തമ്പാനൂർ എസ്.ഐയായിരുന്ന എസ്.പി പ്രകാശാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണം എന്ന് വിധിയിൽ പറയുന്നു. പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചാണ് ശിക്ഷ.

ABOUT THE AUTHOR

...view details