തിരുവനന്തപുരം : കാലാവധി പൂര്‍ത്തിയാക്കിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍പിള്ള പടിയിറങ്ങി. ഡോ. മോഹനന്‍ കുന്നുമ്മലിനെ താത്കാലിക വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു. നിലവില്‍ ആരോഗ്യ സര്‍വകലാശാല വിസിയാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍.
ഡോ മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയില്‍ ചുമതലയേറ്റു ; വൈസ് ചാന്‍സലറായുള്ള നിയമനം താത്കാലികം - കേരള ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍പിള്ള കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് താത്കാലിക വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റത്
![ഡോ മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയില്‍ ചുമതലയേറ്റു ; വൈസ് ചാന്‍സലറായുള്ള നിയമനം താത്കാലികം Mohanan kunnummal kerala university new VC Mohanan kunnummal kerala university തിരുവനന്തപുരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ Mohanan kunnummal മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16739831-thumbnail-3x2-kerala.jpg)
ഇന്ന് രാവിലെ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) രാത്രിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 1974ലെ കേരള സര്‍വകലാശാല നിയമത്തിലെ 10ാം വകുപ്പിലെ 19ാം ഉപവകുപ്പ് പ്രകാരമാണ് നിയമനമെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഏതെങ്കിലും വൈസ് ചാന്‍സലറെ നിയമിച്ചാല്‍ അവരെ ചുമതലയേറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രതിഷേധം ഉണ്ടായില്ല. ലഭിച്ചത് താത്കാലിക ചുമതലയാണെങ്കിലും പഠിച്ച സര്‍വകലാശാലയില്‍ ഒരു ദിവസമെങ്കിലും വൈസ് ചാന്‍സലറായിരിക്കാനുള്ള അവസരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചു.