തിരുവനന്തപുരം :കോഴിക്കോട്വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് നഗരസഭയ്ക്ക് വലിയ താത്‌പര്യമുള്ള, ടൂറിസം വകുപ്പിൻ്റെ പദ്ധതിയാണിത്. ജനങ്ങളുടെയാകെ പിന്തുണയുള്ള പദ്ധതിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തൊഴിലാളികളെ ബാധിക്കുന്ന ഒന്നും സർക്കാർ നടപ്പിലാക്കില്ല. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ് യോജിച്ചുമാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ. പ്രതിഷേധ സാഹചര്യമുണ്ടെങ്കിൽ കോഴിക്കോടിന് പകരം മറ്റൊരിടത്ത് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിയോജിപ്പ് ഉന്നയിച്ചതില്‍ സി.ഐ.ടിയുവും
ആദ്യം പദ്ധതി കോഴിക്കോട് വലിയങ്ങാടിയിലായിരിക്കുമെന്നും പിന്നീട് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിക്കോട്ടെ പദ്ധതിക്കെതിരെ വ്യാപാര, തൊഴിലാളി സംഘടനകള്‍ എതിര്‍പ്പുയര്‍ത്തി.