കേരളം

kerala

ETV Bharat / state

കാലാവധിക്ക് മുന്നെ റോഡുകളുടെ പുനർനിർമാണം: അടിയന്തര അറ്റകുറ്റപ്പണി ആവശ്യമായതിനാലെന്ന് മന്ത്രി റിയാസ് - പി എ മുഹമ്മദ്‌ റിയാസ്

Thiruvananthapuram Road Reconstruction Work: തലസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി മാർച്ച്‌ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. കാലാവധി തീരുന്നതിന് മുന്നെ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചത് റോഡുകളുടെ നിലവിലെ സ്ഥിതിയും മഴക്കാലവും കണക്കിലെടുത്ത്.

Reconstruction of roads  റോഡുകളുടെ പുനർനിർമാണം  പി എ മുഹമ്മദ്‌ റിയാസ്  Mohammed Riyas
Minister Mohammed Riyas on reconstruction of roads in Thiruvananthapuram

By ETV Bharat Kerala Team

Published : Jan 11, 2024, 8:38 AM IST

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ റോഡുകൾ ഒരേ സമയം പുനർനിർമിക്കാൻ തീരുമാനിച്ചത് എല്ലാ റോഡുകളും അടിയന്തര അറ്റകുറ്റപ്പണിയുടെ അവസ്ഥയിലേക്ക് ഒരുപോലെ എത്തിയതിനാലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് (Mohammed Riyas on reconstruction of roads in Thiruvananthapuram) പറഞ്ഞു. ഏപ്രിൽ വരെ കാലാവധി ഉണ്ടെങ്കിലും മാർച്ച്‌ അവസാനം തന്നെ പണി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

മഴക്കാലം കൂടി കണക്കിലെടുത്താണ് കാലാവധി തീരുന്നതിന് മുൻപ് പണി (Thiruvananthapuram Road Reconstruction Work) തുടങ്ങിയതെന്നും മന്ത്രി (P A Mohammed Riyas) പറഞ്ഞു. സമയം കുറവാണെന്നും മഴ കൂടി വന്നാൽ പ്രശ്‌നം ഗുരുതരമാകുമെന്നും, മഴയ്ക്ക് മുൻപ് റോഡ് പണി നടത്താൻ സാധിച്ചില്ലെങ്കിൽ പിന്നെയും നീണ്ടുപോകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ തലസ്ഥാനത്തെ പണി പൂർത്തിയാക്കിയ എട്ട് റോഡുകൾ സഞ്ചാര യോഗ്യമായി. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, മന്ത്രി എന്ന നിലയിൽ താനും പരിശോധനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. പുതിയ റോഡുകൾ നിർമിച്ച് പൂർത്തിയായതിന് ശേഷം റോഡുകൾ ജല അതോറിറ്റി വെട്ടിപ്പൊളിക്കുന്ന സംഭവത്തിൽ പരിഹാരം കാണാൻ സമിതി രൂപീകരിച്ച് ചില കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ള ആവശ്യാർഥം റോഡുകൾ പൊളിക്കുന്നത് പ്രശ്‌നമാണ്. കേരളത്തിൽ ജലജീവൻ മിഷന്‍റെ ഭാഗമായി 1200 റോഡുകൾ ഇപ്പോൾ പൊളിക്കാൻ പോകുകയാണ്. മന്ത്രി എന്ന നിലയിൽ റോഡുകൾ പൊളിക്കാൻ പാടില്ലെന്ന് വേണമെങ്കിൽ പ്രസ്‌താവന ഇറക്കാമെന്നും പക്ഷെ അതല്ലല്ലോ ചെയ്യേണ്ടതെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

കോഴിക്കോട് നവീകരിച്ച റോഡ് തകർന്നു, പ്രതിഷേധവുമായി നാട്ടുകാർ :കോഴിക്കോട്, ഊട്ടി ഹ്രസ്വദൂരപ്പാതയിൽ കഴിഞ്ഞ ആഴ്‌ച നവീകരിച്ച റോഡ് തകർന്നിരുന്നു. മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡാണ് നിർമാണം കഴിഞ്ഞ് ഒരാഴ്‌ച്ചക്കകം തകർന്നത്. ഇതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തുകയും ചെയ്‌തിരുന്നു.

തകർന്ന മൂന്ന് ഭാഗങ്ങളിൽ നിന്നും വിജിലൻസ് സംഘം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ആറ് കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. റോഡ് ഈ നിലയിൽ തകരാൻ കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. തകർന്ന റോഡിന്‍റെ അറ്റകുറ്റപ്പണി കരാറുകാരുടെയും പിഡബ്ല്യുഡിയുടെയും നേതൃത്വത്തിൽ വീണ്ടും ആരംഭിച്ചിരുന്നു.

സംഭവമറിഞ്ഞെത്തിയ പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്‍റ് എൻജിനീയർ പ്രസാദുമായി സംസാരിച്ചെങ്കിലും പ്രദേശവാസികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അസിസ്റ്റന്‍റ് എൻജിനീയർ തയ്യാറായില്ല. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ അറ്റകുറ്റപ്പണി നിർത്തിവയ്ക്കാൻ കരാറുകാരോട് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നപ്പോൾ നാട്ടുകാരും കരാറുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് റോഡിന്‍റെ അറ്റകുറ്റപ്പണി നിർത്തിവയ്ക്കാൻ കരാറുകാർ തയ്യാറായതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Also read: തകർന്ന റോഡിൽ വിജിലൻസ് പരിശോധന; താറുമാറായി കോഴിക്കോട് - ഊട്ടി ഹ്രസ്വദൂര പാത

ABOUT THE AUTHOR

...view details