തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ക്രമക്കേടിന് കാരണം സോഫ്റ്റ് വെയര്‍ തകരാറാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാല്‍ സോഫ്റ്റ്‌വെയറിലെ പഴുതുപയോഗിച്ച് ബോധപൂര്‍വ്വം തിരിമറി നടത്തിയവരെ കണ്ടെത്താന്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം തിരിമറിയെ തുടര്‍ന്ന് സസ്‌പെന്‍റ് ചെയ്യപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഇടതുപക്ഷ ജീവനക്കാരുടെ സംഘടന രംഗത്തെത്തി.
മോഡറേഷന്‍ തിരിമറിയില്‍ ഇരുട്ടില്‍ തപ്പി കേരളസര്‍വകലാശാല - തിരുവനന്തപുരം
സോഫ്റ്റ്‌വെയർ ഉയോഗിച്ച് തിരിമറി നടത്തിയവരെ കണ്ടെത്താന്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.
പരീക്ഷ കൺട്രോളറുടെ നിര്‍ദേശമനുസരിച്ചാണ് മുന്‍ വിസി ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് മോഡറേഷന്‍ എഡിറ്റ് ചെയ്യുന്നതിന് അധികാരം നല്‍കി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തിയത്. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. അതേസമയം സസ്‌പെന്‍ഷനില്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്‌ടര്‍ വിനോദ് ചന്ദ്രയ്ക്ക് സര്‍വകലാശാല കുറ്റപത്രം നല്‍കി. കമ്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്‌ടറുടെ വീഴ്‌ചയാണ് തിരിമറിയ്ക്ക് കാരണമായതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.