കേരളം

kerala

ETV Bharat / state

പിഎസ്‌സി പരീക്ഷ ഹാളില്‍ കര്‍ശന നിയന്ത്രണം വരുന്നു - പിഎസ്‌സി പരീക്ഷ നിയമങ്ങൾ

അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്

പിഎസ്‌സി പരീക്ഷ ഹാളുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കും: മുഖ്യമന്ത്രി

By

Published : Nov 11, 2019, 2:47 PM IST

Updated : Nov 11, 2019, 8:59 PM IST

തിരുവനന്തപുരം:പിഎസ്‌സി പരീക്ഷ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി. പേഴ്‌സ്, വാച്ച്, സ്റ്റേഷനറി വസ്‌തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. പിഎസ്‌സി പൊലീസ് കോണ്‍സറ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പില്‍ നിരീക്ഷണം വേണമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയും നിര്‍ദേശം നല്‍കിയിരുന്നു.

Last Updated : Nov 11, 2019, 8:59 PM IST

ABOUT THE AUTHOR

...view details