കേരളം

kerala

ETV Bharat / state

ആശുപത്രിയില്‍ മൊബൈല്‍ഫോണ്‍ മോഷണം; പ്രതി പിടിയില്‍ - mobile phone theft news

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകൾ മോഷ്‌ടിക്കുന്നയാളെയാണ് പ്രത്യേക സംഘത്തിന്‍റെ സഹായത്തോടെ പൊലീസ് പിടികൂടിയത്

മൊബൈല്‍ഫോണ്‍ മോഷണം വാര്‍ത്ത  ആശുപത്രിയിലെ മോഷണം വാര്‍ത്ത  mobile phone theft news  hospital theft news
പ്രതി പിടിയില്‍

By

Published : Nov 3, 2020, 12:04 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകൾ മോഷ്‌ടിക്കുന്നയാൾ പിടിയിൽ. പള്ളിച്ചൽ സ്വദേശി ഹാജാ ഹുസൈൻ (22) ആണ് മെഡിക്കൽ കോളജ് പൊലീസിൻ്റെ പിടിയിലായത്. രോഗിയെപ്പോലെ കയ്യിൽ ബാൻഡേജ് വച്ചുകെട്ടിയും കൂട്ടിരിപ്പുകാരനെന്ന വ്യാജേനയും ആശുപത്രിക്കുള്ളിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ഇയാളെ വലയിലാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.

ABOUT THE AUTHOR

...view details