തിരുവനന്തപുരം: നഗരത്തിൽ ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന രോഗികൾക്ക് ചികിത്സ ഇനി വീട്ടുപടിക്കലെത്തും. ഭാരതീയ ചികിത്സാ കേന്ദ്രവും നഗരസഭയും ചേർന്ന് ഇതിനായി രൂപം നൽകിയ 'അരികെ' മൊബൈൽ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. ആയുർവേദ-സിദ്ധ ചികിത്സാ വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ യൂണിറ്റുകളാണ് ചികിത്സാ സജ്ജീകരണങ്ങളോടെ ആവശ്യക്കാരുടെ വീടുകളിലെത്തുക.
രോഗികൾക്ക് ചികിത്സ ഇനി 'അരികെ' - മൊബൈൽ ഡിസ്പെൻസറി
'അരികെ' മൊബൈൽ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി
രോഗികൾക്ക് ഇനി ചികിത്സ വീട്ടുപടിക്കലെത്തും
മെഡിക്കൽ ഡിസ്പെൻസറി മേയർ കെ.ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു. 9496434409, 9496434410 എന്നീ നമ്പറുകളിൽ വിളിച്ച് ആവശ്യം അറിയിക്കാം. ഡോക്‌ടറും ഫാർമസിസ്റ്റുമടങ്ങുന്ന സംഘമാണ് മരുന്നുകളുമായി എത്തുക. ലോക് ഡൗൺ കാലത്ത് ആളുകൾ ആശുപത്രിയിലെത്തുന്നത് പരമാവധി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.