ഇടുക്കി: തന്‍റെ കാലത്ത് നിയമപരമായാണ് കാര്യങ്ങളെല്ലാം മുന്നോട്ട് പോയതെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎംമണി. കെഎസ്‌ഇബി ചെയര്‍മാന്‍റെ പ്രതികരണം മന്ത്രി അറിഞ്ഞിട്ടാണോ അതോ മന്ത്രിക്ക് പറയാനുള്ളത് ചെയര്‍മാനെകൊണ്ട് പറയിച്ചതാണോയെന്നും പരിശോധിക്കണം. വൈദ്യുതി വകുപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അഴിമതി നടന്നുവെന്ന കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശേകിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെയാണ് എംഎം മണിയുടെ പ്രതികരണം.
മന്ത്രി കൃഷ്ണൻകുട്ടിയെ വിമര്‍ശിച്ച് മുൻ വൈദ്യുതിമന്ത്രി - ബി.അശോക് എഫ്‌ബി പോസ്റ്റ്
മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് എംഎം മണി
ചെയര്‍മാന്‍റെ ആരോപണം; മന്ത്രി അറിഞ്ഞിട്ടാണോ പറയിച്ചതാണോയെന്ന് പരിശോധിക്കണമെന്ന് എംഎം മണി
കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചു പറയാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈദ്യുതി ബോഡിലെ കാര്യങ്ങള്‍ കാര്യക്ഷമമായി കൊണ്ട് പോകാന്‍ ചെയര്‍മാന്‍ ശ്രദ്ധിക്കണമെന്നും എംഎം മണി പറഞ്ഞു.
Also Read: അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി