തിരുവനന്തപുരം:മന്ത്രി എ.കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി എം.എല്‍.എ. പി.സി വിഷ്‌ണുനാഥ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് മണിയുടെ പരാമര്‍ശം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കര്‍ണാടക്കയ്ക്ക് പോയയാളാണ് വിഷ്‌ണുനാഥെന്നാണ് പരിഹാസം. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് പി.ജെ ജോസഫും കുഞ്ഞാലിക്കുട്ടിയുമാണ്. ഇതൊക്കെ ഗംഭീരമായെന്നും മണി സഭയില്‍ പരിഹാസ രൂപേണ പറഞ്ഞു.