തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഈ മാസം 12ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ സമരം നടത്തും. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സമരമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. സമരങ്ങളിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ല. നിരോധനാജ്ഞയോട് പൂർണമായും സഹകരിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ - udf protest
അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സമരമെന്നും എം.എം ഹസൻ പറഞ്ഞു.
![മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ തിരുവനന്തപുരം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ യുഡിഎഫ് കൺവീനർ എം.എം ഹസൻ യുഡിഎഫ് കൺവീനർ എം.എം ഹസൻ mm hassan udf protest mm hassan udf protest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9044644-thumbnail-3x2-hasssan.jpg)
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ
ഐ ഫോൺ ആരോപണത്തിൽ മന്ത്രിമാരുടെ വീട്ടിൽ പരിശോധന നടത്തിയാൽ മറ്റു ഫോണുകളും കണ്ടെത്താമെന്നും എംഎം ഹസൻ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യുഡിഎഫ് പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇത് കോൺഗ്രസില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സമരം തുടരാനുള്ള യുഡിഎഫ് നീക്കം.
Last Updated : Oct 4, 2020, 2:59 PM IST