കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രി ഭീരുവായി അധപതിച്ചു, യൂത്ത് കോൺഗ്രസുകാരെ തല്ലുന്നത് തുടർന്നാൽ തെരുവിലിറങ്ങും': എംഎം ഹസൻ - എം എം ഹസന്‍റെ പ്രതിഷേധം

യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തുന്നുവെന്ന് എംഎം ഹസൻ ആരോപിച്ചു. മുഖ്യമന്ത്രി ഒരു ഭീരുവായി അധപതിച്ചെന്നും ഹസൻ പരിഹസിച്ചു.

mm hassan criticize cm pinarayi vijayan  mm hassan  mm hassan about cm pinarayi vijayan  cm pinarayi vijayan  എം എം ഹസൻ  മുഖ്യമന്ത്രിക്കെതിരെ എം എം ഹസൻ  എം എം ഹസൻ മാധ്യമങ്ങളോട്  എം എം ഹസന്‍റെ പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ എം എം ഹസന്‍റെ ആരോപണം
എം എം ഹസൻ

By

Published : Feb 23, 2023, 2:48 PM IST

എം എം ഹസൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: നികുതി വർധനവിനെതിരെ സമരം നടത്തുന്ന യുവജന സംഘടന പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ചുപേരുടെ കണ്ണാണ് പിണറായി വിജയന്‍റെ പൊലീസ് അടിച്ചു തകർത്തത്. ഒരു പ്രകോപനവും ഇല്ലാതെ പ്രതിഷേധക്കാരെ തല്ലുകയും ഗ്രനൈഡ് അടക്കം പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഹസൻ പറഞ്ഞു.

ഇത്തരത്തിൽ ക്രൂരമായ അടിച്ചമർത്തൽ തുടർന്നാൽ യുഡിഎഫ് നേതൃത്വം ഒന്നായി തെരുവിൽ ഇറങ്ങി നേരിടും. മർദനത്തിന് നിർദേശം നൽകുന്ന മുഖ്യമന്ത്രി ഇത് യുഡിഎഫിന്‍റെ മുന്നറിയിപ്പായി തന്നെ കാണണമെന്നും ഹസൻ വ്യക്തമാക്കി. കറുത്ത കാറിൽ ബ്ലാക്ക് കാറ്റിന്‍റെ സംരക്ഷണയിൽ പോകുന്ന മുഖ്യമന്ത്രിക്ക് കറുപ്പ് കാണുമ്പോൾ ഭയമാണ്.

ഒരു ഭീരുവായി മുഖ്യമന്ത്രി അധപതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ സഖാക്കൾ ഇരട്ടച്ചങ്കൻ എന്നാണ് വിളിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന് ചങ്ക് തന്നെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സഹപ്രവർത്തകന്‍റെ മരണവീട്ടിൽ മുഖ്യമന്ത്രി എത്തുമ്പോൾ കറുത്ത കൊടി പോലും മാറ്റേണ്ട അവസ്ഥയാണ് എന്നും ഹസൻ പരിഹരിച്ചു.

ഷുഹൈബ് കേസിന്‍റെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയെ സിപിഎം ഭയപ്പെടുകയാണ്. സിപിഎമ്മിനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നടപടി തുടങ്ങിയത് ഇതിന് തെളിവാണെന്നും ഹസൻ പറഞ്ഞു.

'ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ച അംഗീകരിക്കാൻ കഴിയില്ല': ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ച ഏത് സാഹചര്യത്തിലാണെങ്കിലും അംഗീകരിക്കാൻ ആകാത്തതാണ് എന്നാണ് യുഡിഎഫ് നിലപാട്. സിപിഎം രണ്ട് വോട്ട് ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി തുടങ്ങിയവരുമായി എല്ലാകാലത്തും സഖ്യമുണ്ടാക്കിയത് സിപിഎമ്മാണ്. ആർഎസ്എസുമായി ചർച്ച ചെയ്‌തതും സന്ധി ചെയ്‌തതും സിപിഎമ്മാണ്. ഇതെല്ലാം മറച്ചുവെച്ചാണ് ഡൽഹിയിൽ നടന്ന ചർച്ചയുടെ പേരിൽ കേരളത്തിലെ യുഡിഎഫിനെ സിപിഎം പഴി പറയുന്നതെന്നും ഹസൻ പറഞ്ഞു.

ABOUT THE AUTHOR

...view details