തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടി ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ല. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന പ്രഖ്യാപനം മലർപ്പൊടിക്കാരന്‍റെ മനോരാജ്യം പോലെയാണ്. എൽഡിഎഫ് സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിച്ചു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയുടേതെന്നും ഹസൻ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് നൂറുദിന കബളിപ്പിക്കൽ പരിപാടിയെന്ന് എം.എം ഹസൻ - പിണറായി വിജയൻ
എൽഡിഎഫ് സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിച്ചെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയുടേതെന്നും എം.എം ഹസൻ ആരോപിച്ചു
![മുഖ്യമന്ത്രിയുടേത് നൂറുദിന കബളിപ്പിക്കൽ പരിപാടിയെന്ന് എം.എം ഹസൻ mm hassan criticised pinarayi vijayan നൂറുദിന കബളിപ്പിക്കൽ പരിപാടിയെന്ന് എം.എം. ഹസൻ mm hassan എം.എം ഹസൻ തിരുവനന്തപുരം പിണറായി വിജയൻ pinarayi vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10012349-thumbnail-3x2-www.jpg)
മുഖ്യമന്ത്രിയുടേത് നൂറുദിന കബളിപ്പിക്കൽ പരിപാടിയെന്ന് എം.എം ഹസൻ
തെരഞ്ഞെടുപ്പ് പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തം ഒരാളുടെ മേൽ കെട്ടിവയ്ക്കുന്നത് ആരോഗ്യകരമായ വിമർശനമല്ല. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് മുസ്ലിം ലീഗിന്‍റെ തീരുമാനം മാത്രമാണ്. ആര് നയിക്കണമെന്നത് ഓരോ പാർട്ടികളുടേയും തീരുമാനമാണ്. ഇക്കാര്യത്തിൽ യുഡിഎഫ് ഇടപെടില്ലെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു.