തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ ഫ്ലൈറ്റ് പ്രതിഷേധ കേസില്‍ കെ.എസ് ശബരിനാഥൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. വിഷയത്തില്‍, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിമാനത്തിൽ പ്രതിഷേധം എന്ന് രണ്ടുവട്ടം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
'ശബരിനാഥൻ്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രതികാരം'; ഇ.പി ജയരാജനെതിരെ കേസെടുക്കാത്തത് വിവേചനമെന്നും എം.എം ഹസന്‍ - ഇപി ജയരാജനെതിരെ കേസെടുക്കാത്തത് വിവേചനമെന്നും എംഎം ഹസന്‍
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംബന്ധിച്ച ഗൂഢാലോചന കേസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ ശബരിനാഥന്‍ പിടിയിലായത്. ഈ വിഷയത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ പ്രതികരണം
'ശബരിനാഥൻ്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രതികാരം'; ഇ.പി ജയരാജനെതിരെ കേസെടുക്കാത്തത് വിവേചനമെന്നും എം.എം ഹസന്‍
ALSO READ|ശബരിനാഥന്‍റെ അറസ്റ്റ്: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; നടപടി വ്യാജരേഖ ചമച്ചെന്ന് ആരോപണം
എന്നാല്‍, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജനെതിരെ കേസെടുത്തിട്ടില്ല. ഇത് അങ്ങേയറ്റത്തെ രാഷ്‌ട്രീയ വിവേചനമാണ്. ജയരാജനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ഇ.പി ജയരാജൻ പ്രഖ്യാപിച്ചയുടൻ ഇൻഡിഗോ പൂട്ടിപ്പോയെന്നും എം.എം ഹസൻ പരിഹസിച്ചു.
Last Updated : Jul 19, 2022, 5:46 PM IST