തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽ പതറില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസന്‍. ജനവിധിയെ മാനിക്കുന്നു. ഇതോടെ യുഡിഎഫ് തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ട.
പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ - എംഎം ഹസൻ
ഭരണവിരുദ്ധ വികാരം അതിജീവിച്ച് എൽ.ഡി.എഫ് നേടിയ വിജയത്തിന്‍റെ ഘടകങ്ങൾ പരിശോധിക്കും.
പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ
Also Read:തോല്‍വി അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കാര്യങ്ങൾ വിശദമായി പഠിച്ച് പരിഹാരം ഉണ്ടാക്കി വർധിത വീര്യത്തോടെ തിരിച്ചുവരും. ഭരണവിരുദ്ധ വികാരം അതിജീവിച്ച് എൽ.ഡി.എഫ് നേടിയ വിജയത്തിന്‍റെ ഘടകങ്ങൾ പരിശോധിക്കും. ഉടൻ യു.ഡി.എഫ് യോഗം കൂടി ഇക്കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.