തിരുവനന്തപുരം:യുഡിഎഫ് കൺവീനറായി എംഎം ഹസനെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രണ്ടുവർഷം യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ രാജിവെച്ച ഒഴിവിലേക്കാണ് എംഎം ഹസനെ നിയോഗിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കൺവീനറായി എംഎം ഹസനെ നിയോഗിച്ചു - എംഎം ഹസ വാര്‍ത്ത
രണ്ടുവർഷം യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ രാജിവെച്ച ഒഴിവിലേക്കാണ് എംഎം ഹസനെ നിയോഗിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
യുഡിഎഫ് കൺവീനറായി എംഎം ഹസനെ നിയോഗിച്ചു: ചെന്നിത്തല
കെപിസിസി പ്രസിഡന്‍റും പ്രവാസികാര്യമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുള്ള എംഎം ഹസൻ മൂന്നുപതിറ്റാണ്ടായി യുഡിഎഫ് ഉന്നതാധികാര സമിതി അംഗമാണ്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്ന് എംഎം ഹസൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നിർണായകഘട്ടത്തിൽ കൺവീനർ സ്ഥാനം ഭാരിച്ച ഉത്തരവാദിത്തമാണെന്നും എംഎം ഹസൻ പറഞ്ഞു.