തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പ്ലാസ്റ്റിക് നിരോധനം ക്യാംപയിനിനെ വിജയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് വട്ടിയൂർകാവ് എംഎൽഎ വി. കെ പ്രശാന്ത്. പ്ലാസ്റ്റിക്കിന്‍റെ ദോഷവശങ്ങളും പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ബദൽ മാർഗങ്ങളും വിശദീകരിച്ചാണ് പ്രചാരണ പരിപാടി.
പ്ലാസ്റ്റിക് നിരോധനം ക്യാംപയിനിനെ വിജയത്തിലെത്തിക്കാൻ പദ്ധതിയുമായി വി.കെ പ്രശാന്ത്
പ്ലാസ്റ്റിക് കവറുമായി എത്തുന്നവരിൽ നിന്ന് അവ വാങ്ങി പകരം തുണി സഞ്ചി നൽകുകയാണ് ചെയ്യുന്നത്. കടകളിൽ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം പേപ്പർ സ്ട്രോകളും വിതരണം ചെയ്യുന്നുണ്ട്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന ജങ്ഷനുകളിലാണ് പ്രചാരണം നടക്കുന്നത്. പ്ലാസ്റ്റിക് കവറുമായി എത്തുന്നവരിൽ നിന്ന് അവ വാങ്ങി പകരം തുണി സഞ്ചി നൽകുകയാണ് ചെയ്യുന്നത്. കടകളിൽ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം പേപ്പർ സ്ട്രോകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ തുടർന്നും വ്യാപാരികൾക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു. വിദ്യാർഥികളും ഗ്രീൻ ആർമി പ്രവർത്തകരുമാണ് എംഎൽഎക്കൊപ്പം ക്യാമ്പയിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.