തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിക്കെതിരെ എറണാകുളം സ്വദേശിനിയായ അധ്യാപികയുടെ പരാതി. എല്‍ദോസ് കുന്നപ്പള്ളി തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സെപ്‌തംബര്‍ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോവളത്തേക്ക് എംഎല്‍എക്കൊപ്പം കാറില്‍ സഞ്ചരിക്കവേ എംഎല്‍എ തന്നെ മര്‍ദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി.
'യാത്രക്കിടെ കാറില്‍ വച്ച് മര്‍ദിച്ചു'; എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതിയില്‍ യുവതി സ്‌റ്റേഷനില്‍ ഹാജരായി - പൊലീസ് കമ്മീഷണര്‍
യാത്രക്കിടെ കാറില്‍ വച്ച് മര്‍ദിച്ചുവെന്ന് കാണിച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിക്കെതിരെ അധ്യാപികയുടെ പരാതി. സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് യുവതി ഇന്ന് (10.10.2022) വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ ഹാജരായത്.
സെപ്തംബര്‍ 14ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 28നാണ് യുവതി പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. പരാതി കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണത്തിനായി കോവളം പൊലീസിന് കൈമാറി. കോവളം പൊലീസ് യുവതിയെ ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും തനിക്ക് പരാതിയില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം സ്‌റ്റേഷനില്‍ വന്ന് അറിയിക്കാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും സ്‌റ്റേഷനില്‍ ഹാജരാകാനും യുവതി തയ്യാറായില്ല.
തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് യുവതി ഇന്ന് (10.10.2022) വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ ഹാജരായത്. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് വഴി രേഖപ്പെടുത്താനും നീക്കമുണ്ട്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.