കേരളം

kerala

ETV Bharat / state

'സഹകരണ മേഖലയില്‍ മാത്രം സഹകരണം, തീരുമാനം പാര്‍ട്ടി നിര്‍ദേശ പ്രകാരം; അബ്‌ദുല്‍ ഹമീദ് എംഎല്‍എ - യുഡിഎഫ്

MLA Abdul Hameed: കേരള ബാങ്ക് ഡയറക്‌ടർ ബോർഡിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് പി.അബ്‌ദുല്‍ ഹമീദ് എംഎല്‍എ. തീരുമാനം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌തതിന് ശേഷമെന്ന് മറുപടി. ഇത് ആദ്യ സംഭവമല്ലെന്നും എംഎല്‍എ. സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തം. ലീഗുമായി ബന്ധം സ്ഥാപിക്കാനെന്നും ആക്ഷേപം ഉയരുന്നു.

MLA Abdul Hameed About Kerala Bank Director  Kerala Bank Director Board Nomination  MLA Abdul Hameed  Kerala Bank  ഇത് സഹകരണ മേഖലയിലെ സഹകരണം മാത്രം  അബ്‌ദുല്‍ ഹമീദ്  കേരള ബാങ്ക് ഡയറക്‌ടർ  മുസ്‌ലിം ലീഗ് എംഎൽഎ  മുസ്‌ലിം ലീഗ്  യുഡിഎഫ്  കേരള ബാങ്കില്‍ മുസ്‌ലിം ലീഗ് എംഎല്‍എ ഡയറക്‌ടര്‍
MLA Abdul Hameed's Response About Kerala Bank

By ETV Bharat Kerala Team

Published : Nov 16, 2023, 4:35 PM IST

എംഎൽഎ പി.അബ്‌ദുൽ ഹമീദ് മാധ്യമങ്ങളോട്

തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗമാകുന്നത് പാർട്ടി തീരുമാന പ്രകാരമാണെന്ന് മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്‌ദുൽ ഹമീദ്. കേരള ബാങ്കിനെതിരെ കേസുമായി മുന്നോട്ടു പോകുന്നതിൽ പാർട്ടിയാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.അബ്‌ദുൽ ഹമീദ്. കേരള ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡിലേക്ക് മുസ്‌ലിം ലീഗ് എംഎല്‍എയായ പി അബ്‌ദുല്‍ ഹമീദിനെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരള ബാങ്കിന്‍റെ ഭരണ സമിതി അംഗമായത് യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്‌തു കൊണ്ടാണ്. ഇതിനെ സഹകരണ മേഖലയിലുള്ള ഒരു സഹകരണം എന്ന നിലയില്‍ കണ്ടാല്‍ മതി. കേരള ബാങ്ക് രൂപീകരിക്കും വരെ താന്‍ അവിടെ ഡയറക്‌ടറായിരുന്നുവെന്നും ഇതൊരു പുതിയ സംഭവമല്ലെന്നും എംഎല്‍എ പറഞ്ഞു. നേരത്തെയും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

മുഖ്യമന്ത്രി നേരത്തെ സഹകരണ മന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ എല്ലാ ബാങ്കുകളും പിരിച്ചുവിട്ടു. അന്ന് പ്രക്ഷോഭങ്ങളും കേസുകളും എല്ലാമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കിന്‍റെ ബോര്‍ഡിനായി എല്ലാ ജില്ലകളില്‍ നിന്നും ഇടത് പക്ഷക്കാരായ സഹകാരികളെയാണ് തീരുമാനിച്ചത്. എന്നാല്‍ അന്ന് മലപ്പുറത്ത് നിന്നും തീരുമാനിച്ചത് തന്നെയായിരുന്നു. ഇടത് പക്ഷക്കാരായ നിരവധി സഹകാരികള്‍ മലപ്പുറത്തുണ്ടായിരുന്നിട്ടും തന്നെയാണ് തെരഞ്ഞെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

സഹകരണ മേഖലയില്‍ ഏറ്റവും കൂടുതല്‍ സഹകരണം വേണ്ട സമയമാണിതെന്നും അത്തരത്തില്‍ മാത്രമെ ഇതിനെ വ്യാഖ്യാനിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിപ്പോള്‍ യാഥാര്‍ഥ്യമായല്ലോ മുഴുവന്‍ ജില്ല ബാങ്കുകളും ഇതിന്‍റെ ഭാഗമായി. മലപ്പുറം ജില്ല ബാങ്ക് മാത്രമാണ് കേസിന് പോയിട്ടുള്ളൂവെന്നും താഴെ തട്ടിലെ കോടതികളെല്ലാം സര്‍ക്കാറിന് അനുകൂലമായാണ് വിധി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അനുമതിയോടെ തന്നെയാണ് വന്നതെന്നും അല്ലാതെ തനിക്ക് വരാന്‍ കഴിയില്ലെന്നും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

കേരള ബാങ്കില്‍ മുസ്‌ലിം ലീഗ് എംഎല്‍എ ഡയറക്‌ടര്‍:ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ അംഗമാകുന്നത്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റാണ് എംഎല്‍എ. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിന് എതിരെ യുഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കവേയാണ് എംഎല്‍എയെ ഡയറക്‌ടര്‍ ബോര്‍ഡ് അംഗമാക്കാനുള്ള നീക്കം.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇടതുമുന്നണിയ്‌ക്ക് മുസ്‌ലിം ലീഗുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനായാണ് പുതിയ തീരുമാനമെന്നും വിവിധയിടങ്ങളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നാണ് എംഎല്‍എയുടെ വാദം. വിഷയത്തില്‍ യുഡിഎഫ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കേരള ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

also read:കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?

ABOUT THE AUTHOR

...view details