കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കിൽ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമായിരുന്നു: എം.കെ മുനീർ - എം.കെ മുനീർ

മനുഷ്യശൃംഖലയിൽ പങ്കെടുത്തതിനല്ല കെ.എം ബഷീറിനെ സസ്പെൻഡ് ചെയ്തതെന്നും മുനീർ

MK Muneer On regard of human Chain  MK Muneer  എം.കെ മുനീർ  മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കിൽ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമായിരുന്നു: എം.കെ മുനീർ
എം.കെ മുനീർ

By

Published : Jan 28, 2020, 1:25 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കിൽ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. മനുഷ്യ ശൃംഖല എന്തുക്കൊണ്ട് ഒന്നിച്ച് ആസൂത്രണം ചെയ്തില്ല എന്ന് ചോദിച്ച മുനീർ എകെജി സെന്‍ററില്‍ അല്ല ഇത്തരം സമരങ്ങൾ ക്രമീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചുള്ള സമര ആശയമാണ് മുന്നോട്ട് വെച്ചത്. സമരങ്ങളുടെ കുത്തക ഇടതു മുന്നണിക്കാണ് എന്ന വാദം ശരിയല്ലെന്നും മുനീർ പറഞ്ഞു.

മനുഷ്യശൃംഖലയിൽ പങ്കെടുത്തതിനല്ല കെ.എം ബഷീറിനെ സസ്പെൻഡ് ചെയ്തത്. ശൃംഖലയിൽ പങ്കെടുത്തത് ന്യായികരിക്കുകയും ഇനിയും പങ്കെടുക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തത് കൊണ്ടാണ് നടപടി എടുത്തത്. ശൃംഖലയിൽ പങ്കെടുത്ത എല്ലാവർക്കെതിരെയും നടപടി എടുക്കില്ലെന്നും മുനീർ പറഞ്ഞു.

മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കിൽ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമായിരുന്നു: എം.കെ മുനീർ

ABOUT THE AUTHOR

...view details