കേരളം

kerala

ETV Bharat / state

'മലഞ്ചെരിവിലെ മിയാവാക്കി', ചെറുതല്ല ഹരിയുടെ അധ്വാനം... പ്രകൃതിയെ തൊട്ടറിയാം ഇവിടെ... - തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍

കൃഷിക്കനുയോജ്യമല്ലാതിരുന്ന ഭൂമിയെ വനമാക്കി മാറ്റി പുളിയറക്കോണം സ്വദേശിയായ എംആര്‍ ഹരി. പടുകൂറ്റന്‍ മരങ്ങളും വ്യത്യസ്‌തയിനം പക്ഷികളും പ്രാണികളുമെല്ലാം ഇപ്പോള്‍ വനത്തിലുണ്ട്. 8 വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് വീട്ടുവളപ്പില്‍ ഇത്തരമൊരു വനമൊരുക്കാനായത്.

Miyawaki Forest at Puliyarakona  Thiruvananthapuram news updates  latest news in Thiruvananthapuram  latest news in Thiruvananthapuram  ആര്‍ക്കും വേണ്ടാതെ തരിശായി കിടന്ന മലഞ്ചൊരിവ്  അത് 16 വര്‍ഷം മുമ്പ്  എംആര്‍ ഹരിയുടെ മിയാവാക്കി വനം  മിയാവാക്കി വനം  ഹരിയുടെ മിയാവാക്കി വനം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  കിനാവിനെ മിയാവാക്കി ഹരി  ആര്‍ക്കും വേണ്ടാതെ കിടന്ന മലഞ്ചൊരിവ്  ഇന്ന് വന്മരങ്ങളുള്ള കൊടുംകാട്  പുളിയറക്കോണം സ്വദേശിയായ എംആര്‍ ഹരി  അക്ക്വേഷ്യ മരങ്ങള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
കിനാവിനെ മിയാവാക്കി ഹരി

By

Published : Jun 5, 2023, 3:29 PM IST

കിനാവിനെ മിയാവാക്കി ഹരി

തിരുവനന്തപുരം:വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസത്തിനും കൃഷിയ്‌ക്കും യോഗ്യമല്ലാത്ത ഭൂമിയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ അവഗണിച്ച ഭൂമിയെ മിയാവാക്കി വനമാക്കി മാറ്റിയിരിക്കുകയാണ് പ്രകൃതി സ്‌നേഹിയായ എംആര്‍ ഹരി. തലസ്ഥാന നഗരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അപ്പുറം പുളിയറക്കോണത്തെ മലഞ്ചെരിവാണ് ഹരി പച്ചപ്പിന്‍റെ സ്വര്‍ഗമാക്കി മാറ്റിയത്.

വര്‍ഷങ്ങളുടെ ചരിത്രം: 16 വര്‍ഷം മുമ്പാണ് അക്ക്വേഷ്യ മരങ്ങള്‍ മാത്രം തിങ്ങി നിറഞ്ഞ മലഞ്ചെരിവിലെ ഈ ഭൂമി ഹരി സ്വന്തമാക്കിയത്. കൃഷിയ്‌ക്ക് ഒട്ടും അനുയോജ്യമല്ലെന്നുള്ള നാട്ടുകാരുടെ വാക്കുകള്‍ അവഗണിച്ചാണ് ഹരി ഈ സ്ഥലം വില കൊടുത്ത് വാങ്ങിയത്. സ്ഥലം സ്വന്തമാക്കിയതിന് പിന്നാലെ നിരവധി തവണ ഈ മലഞ്ചെരിവില്‍ ഹരി കൃഷി ചെയ്യാനും മരങ്ങള്‍ വച്ചു പിടിപ്പിക്കാനും ശ്രമിച്ചു. അതെല്ലാം വിഫലമായി.

എന്നാല്‍ അങ്ങനെ തോറ്റ് പിന്മാറാന്‍ ഹരി തയ്യാറായിരുന്നില്ല. കൂട്ടുകാരില്‍ നിന്ന് കേട്ടറിഞ്ഞ മിയാവാക്കിയെന്ന വനത്തെ കുറിച്ച് ഹരി കൂടുതല്‍ പഠിച്ചു. തുടര്‍ന്ന് തന്‍റെ പുരയിടം ഒരു മിയാവാക്കി വനമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മിയാവാക്കി വനം എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതെല്ലാം പരിസ്ഥിതി ശാസ്‌ത്രജ്ഞന്മാരായ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസിലാക്കി.

കൂട്ടുകാരില്‍ നിന്നും മനസിലാക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി ചെയ്‌തു. ഓരോ ചെടികളും മരങ്ങളും തന്‍റെ വീടിനും ചുറ്റും ഹരി വച്ചു പിടിപ്പിച്ചു. അവയെ പരിപാലിക്കാന്‍ പ്രത്യേക സമയവും കണ്ടെത്തി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമെടുത്താണ് മിയാവാക്കി വനം ഇന്ന് കാണുന്ന തരത്തിലേക്കെത്തിയത്.

ഇന്ന് വിവിധ തരം ഔഷധ സസ്യങ്ങളും പച്ചക്കറികളും വന്മരങ്ങളുമെല്ലാം മലഞ്ചെരുവിലെ ഈ സ്ഥലത്ത് തലയയുര്‍ത്തി നില്‍ക്കുന്നു. രണ്ട് സെന്‍റിലുള്ള ഒരു വീട് ഒഴികെ ബാക്കിയെല്ലാം പച്ചപ്പണിഞ്ഞ് നില്‍ക്കുകയാണ്. മിയാവാക്കി എന്നത് ഒരു വനവത്‌കരണ പരിപാടിയല്ല മറിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നഷ്‌ടപ്പെട്ടു പോയ പരിസ്ഥിതി സന്തുലനം അതിവേഗം തിരികെ കൊണ്ട് വരുന്ന രീതിയാണ്.

വീടിന് ചുറ്റും വനം ഒരുക്കിയപ്പോള്‍ ജീവിതത്തില്‍ ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ വിവിധതരം പൂമ്പാറ്റകളും വണ്ടുകളും പ്രാണികളുമെല്ലാം ഇന്ന് ഹരിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരാണ്. മാത്രമല്ല വനമായതുകൊണ്ട് തന്നെ വിവിധയിനം പക്ഷികളാണ് ദിവസവും ഇവിടെയെത്തുന്നത്.

സ്വന്തമായി സ്ഥലം തീരെ കുറഞ്ഞവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്നതാണ് മിയാവാക്കിയെന്ന ഈ ഹരിത ഭവന നിര്‍മിതി. പ്രകൃതിയെ സ്വര്‍ഗമാക്കി മാറ്റിയ ഹരിയുടെ കഠിന പ്രയത്നം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ഭാവിയില്‍ തന്‍റെ മിയവാക്കി വനത്തെ നേച്ചര്‍ ലാബാക്കി ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ് പ്രകൃതി സ്‌നേഹിയായ ഹരിയപ്പോള്‍.

എന്താണ് മിയാവാക്കി വനം:ജാപ്പനീസ് സസ്യ ശാസ്‌ത്രജ്ഞനാനായ അക്കിര മിയാവാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച വനവത്‌കരണ മാതൃകയാണ് മിയാവാക്കി വനം എന്നറിയപ്പെടുന്നത്, തരിശുഭൂമി, ജലലഭ്യത കുറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങി കൃഷിയ്‌ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഭൂമിയില്‍ മരങ്ങള്‍ വളര്‍ത്തിയെടുത്ത് വനമാക്കി മാറ്റുന്ന രീതിയാണിത്. കൃഷിയ്‌ക്ക് അനുയോജ്യമായ രീതിയില്‍ നിലം ഒരുക്കി വിളകളെല്ലാം വളരെ അടുത്തടുത്തായി നടുന്നു.

തൊട്ടുരുമിയായി വളരുന്നത് കൊണ്ട് തന്നെ സൂര്യ പ്രകാശം ലഭിക്കുന്നതിനായി മരങ്ങള്‍ മത്സരിച്ച് വളരുന്ന രീതിയാണ് മിയാവാക്കി രീതിയില്‍ അവലംബിക്കുന്നത്. ഇത്തരത്തില്‍ മരങ്ങള്‍ വേഗത്തില്‍ വളര്‍ന്ന് വന്‍ മരങ്ങളാകുകയും വനമായി മാറുകയും ചെയ്യും. 100 വര്‍ഷത്തോളമെടുത്ത് മരങ്ങള്‍ വളര്‍ന്ന് വലുതായി സ്വാഭാവിക വനമായി മാറുന്നത് പോലെ 10 വര്‍ഷം കൊണ്ട് മരങ്ങള്‍ വളര്‍ന്ന് വനമായി മാറുമെന്നതാണ് മിയാവാക്കി വനത്തിന്‍റെ പ്രത്യേകത. പച്ചപ്പ് മാത്രമല്ല ചൂട് വളരെയധികം കുറക്കുന്നതിനും പ്രകൃതിയില്‍ ശുദ്ധ വായു പ്രദാനം ചെയ്യാനും മിയാവാക്കി വനത്തിന് കഴിയുമെന്നതാണ് പ്രത്യേകത.

ABOUT THE AUTHOR

...view details