തിരുവനന്തപുരം:വിഴിഞ്ഞത്തു നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. ഇവര്‍ മത്സ്യബന്ധനത്തിനു പോയ അതേ വള്ളത്തില്‍ ഉച്ചയ്ക്ക് 12ഓടെ വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറില്‍ മടങ്ങിയെത്തുകയായിരുന്നു. ക്ഷീണിതരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി തിരിച്ചെത്തി, സര്‍ക്കാരിനെതിരെ പ്രതിഷേധം
കൊല്ലംകോട് സ്വദേശി ബെന്നി, പുതിയതുറ സ്വദേശികളായ ആന്‍റണി, യേശുദാസന്‍, ലൂയീസ് എന്നിവരാണ് മടങ്ങിയെത്തിയത്
ബുധനാഴ്ച വൈകിട്ട് 3.50നാണ് കൊല്ലംകോട് സ്വദേശി ബെന്നി, പുതിയതുറ സ്വദേശികളായ ആന്‍റണി, യേശുദാസന്‍, ലൂയീസ് എന്നിവര്‍ മത്സ്യബന്ധനത്തിനു പോയത്. സഞ്ചരിച്ച വള്ളത്തിലെ എന്‍ജിന്‍ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബോട്ടില്‍ ഇവര്‍ ഒഴുകി നടക്കുകയായിരുന്നു. ഇവര്‍ മടങ്ങിയെത്താത്തിനെ തുടർന്ന് ജില്ലാ കലക്ടറെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തെരച്ചില്‍ വിമാനമോ തീര സംരക്ഷണ സേനയുടെ സഹായമോ ലഭിക്കാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഇന്ന് സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയാണ് കാണാതായവരെ കണ്ടെത്തിയത്.