കേരളം

kerala

ETV Bharat / state

ദത്ത് വിവാദം: അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകും

കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയുടെ നിർദേശപ്രകാരമാണ് സിഡബ്യുസി നടപടി.

missing child case  Anupama  anupama s chandran  child welfare committee  ശിശുക്ഷേമ സമിതി  അനുപമ  സിഡബ്യുസി  ദത്ത് വിവാദം
ദത്ത് വിവാദം: അനുപമ സിഡബ്യുസിക്ക് മുന്നിൽ ഇന്ന് ഹാജരാകും

By

Published : Nov 15, 2021, 9:39 AM IST

Updated : Nov 15, 2021, 10:45 AM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകും. വൈകീട്ട് മൂന്ന് മണിക്കാണ് ഹാജരാവുക. ഇതു സംബന്ധിച്ച് അനുപമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും നിർദേശമുണ്ട്.

കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയുടെ നിർദേശപ്രകാരമാണ് സിഡബ്യുസി നടപടി. കേസിൽ തുടർനടപടി സ്വീകരിക്കാൻ സിഡബ്യുസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം സിഡബ്യുസി ചെയർപേഴ്‌സണും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്.

also read:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഡ്വ. കെ അനന്തഗോപന്‍ ഇന്ന് ചുമതലയേല്‍ക്കും

ശിശു ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നിൽ കുഞ്ഞിനായി തൊട്ടിൽ കെട്ടിയായിരുന്നു ഇന്നലെ അനുപമയുടെ സമരം. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് നിലപാടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ വേഗത്തിലാവാത്തതിനാലാണ് അനുപമ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

Last Updated : Nov 15, 2021, 10:45 AM IST

ABOUT THE AUTHOR

...view details