തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ (Missing child case) അനുപമ (Anupama S Chandran) വീണ്ടും സമരത്തിൽ. ശിശുക്ഷേമ സമിതിക്ക് (The child welfare committee) മുന്നിലാണ് സമരം. സി.ഡബ്ല്യു.സി ചെയർപേഴ്‌സണ്‍ എൻ സുനന്ദ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റുക, കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയവയാണ് ആവശ്യം.
ഇരുവരെയും മാറ്റിനിർത്തി സംഭവം അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ടുകണ്ട് അനുപമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാകാത്തതിൽ സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്.