തിരുവനന്തപുരത്തെപാറ്റൂരിലൂടെ കടന്നുപോകുന്നവര്‍ക്ക് സ്ഥിരം കാഴ്‌ചയാണ് റോഡരികിൽ പാർക്ക് ചെയ്‌തിരിക്കുന്ന വോള്‍വോ ബസ്. യാത്രക്കാരെ കാത്തുനിൽക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒറ്റനോട്ടത്തിൽ ബസ് ആണെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ കയറിയാല്‍ കൊതിയൂറും വിഭവങ്ങള്‍ ചൂടോടെ കഴിക്കാം.
സംഭവം മറ്റൊന്നുമല്ല. പുതുമയുള്ള ഒരു റസ്റ്ററന്‍റ് എന്ന നാല് സംരംഭകരുടെ സ്വപ്‌നത്തിന് നിറമേകിയപ്പോൾ അതൊരു വോൾവോ ബസ് ആയി മാറി. സ്ഥലം കണ്ടെത്തിയപ്പോള്‍ മുതല്‍ ബസ് അല്ലെങ്കിൽ ട്രെയിൻ മാതൃകയിൽ റസ്റ്ററന്‍റ് ഒരുക്കാമെന്ന പദ്ധതിയായിരുന്നു ഇവരുടെ മനസിൽ. സ്ഥലത്തിന്‍റെ പരിമിതി കണക്കാക്കിയാണ് ബസ് മോഡല്‍ എന്ന തീരുമാനത്തിലെത്തിയത്.
ഈ ബസ് ഓടില്ല, ഭക്ഷണം വിളമ്പും ; വിവിധ രാജ്യങ്ങളിലെ രുചി വൈവിധ്യവുമായി വോൾവോ റസ്റ്ററന്‍റ് മൂന്നാര്‍ സ്വദേശി സാജന്‍റെ മേല്‍നോട്ടത്തിലായിരുന്നു 'മിർച്ച് മസാല' റസ്റ്ററന്‍റിന്‍റെ നിര്‍മാണം. വോള്‍വോ ബസിന്‍റെ അതേ രൂപത്തില്‍ ടയര്‍ അടക്കം റസ്റ്ററന്‍റിന്‍റെ പുറംഭാഗം നിര്‍മിച്ചു. സീറ്റിങ്ങ് ക്രമീകരണവും ബസ് സീറ്റുകളുടെ അതേ മാതൃകയിൽ തന്നെ.
Also read: ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം, ബാറുകളിൽ മദ്യം വിളമ്പാം, തിയേറ്ററുകൾ തുറക്കില്ല; കേരളം തുറക്കുന്നു
പുതുമ റസ്റ്ററന്‍റ് ഒരുക്കിയതില്‍ മാത്രമല്ല. വിളമ്പുന്ന ഭക്ഷണത്തിലും വ്യത്യസ്‌തതയുണ്ട്. നാടന്‍ ഭക്ഷണം മുതല്‍ വിവിധ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങള്‍ വരെ ഇവിടെയുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും വേറിട്ട അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ കൂടുതല്‍ സജീവമാകാനാണ് ഇവരുടെ ശ്രമം.