കേരളം

kerala

ETV Bharat / state

പീഡനക്കേസില്‍ മുന്‍ ഇമാമിനെ തേടി അന്വേഷണസംഘം ബംഗലൂരുവിലേക്ക് - ഇമാം ഷെഫീക്ക് അൽ ഖാസ്മിക്ക്

ഷഫീഖ് അൽ ഖാസിമിയുടെ സഹോദരൻ അൽ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. മുന്‍ ഇമാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഷെഫീഖ് അല്‍ ഖാസിമി

By

Published : Feb 17, 2019, 2:12 PM IST

തിരുവനന്തപുരം തൊളിക്കോട് പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമിക്ക് വേണ്ടിയുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. മറ്റൊരു സഹോദരന്‍ നൗഷാദിനൊപ്പം ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മുന്‍ ഇമാം കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അൽ-അമീൻ, അൻസാരി, ഷാജി എന്നിവരിൽ നിന്നാണ് ഒളിവിലുള്ള ഷഫീഖിനെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

നൗഷാദിനായി നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായവര്‍ മൊഴിമാറ്റിപ്പറയുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഷെഫീഖ് ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പെരുമ്പാവൂരിൽ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഒടുവിൽ വൈറ്റില ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്.

വാഹനം പുലര്‍ച്ചെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സമ്മര്‍ദ്ദം ശക്തമായതോടെ കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലോ ഷെഫീഖ് അല്‍ ഖാസിമി കീഴടങ്ങാനാണ് സാധ്യത.

ABOUT THE AUTHOR

...view details