കേരളം

kerala

ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അതിഥി തൊഴിലാളി അറസ്‌റ്റില്‍ - അസം സ്വദേശി വിളപ്പില്‍ശാല പീഡനം

പീഡനത്തിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തിന്‍റെ കടയിലെ ജീവനക്കാരനാണ് പിടിയിലായ അസം സ്വദേശി

വിളപ്പില്‍ശാല പീഡനം  അസം സ്വദേശി വിളപ്പില്‍ശാല പീഡനം  vilappilshala minor girl raped case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അതിഥി തൊഴിലാളി അറസ്‌റ്റില്‍

By

Published : Jun 4, 2022, 12:36 PM IST

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസം സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു. അതിഥി തൊഴിലാളിയായ റിബുൻ അഹമ്മദിനെയാണ് വിളപ്പില്‍ശാല പൊലീസ് പിടികൂടിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസം സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

ഇറച്ചിക്കോഴി വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തിന്‍റെ കടയിലെ ജീവനക്കാരനാണ് പിടിയിലായ പ്രതി. പ്രണയം നടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി അസമിലേക്ക് കടന്നിരുന്നു.

പിന്നീട് കേരളത്തിലേക്ക് തിരികെയെത്തിയ പ്രതി പല സ്ഥലങ്ങളിലായി ജോലി ചെയ്‌ത് വരികയായിരുന്നു. ഇയാളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും, അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈഎസ്‌പി കെ എസ്.പ്രശാന്ത്, വിളപ്പിൽശാല പൊലീസ് ഇൻസ്പെക്‌ടർ എൻ.സുരേഷ് കുമാർ, എസ് ഐ ഗംഗാപ്രാസാദ്, എഎസ്ഐ ആർ വി.ബൈജു, ആനന്ദക്കുട്ടൻ സി പി ഒ മാരായ ഹരി, രജീഷ്, അജിൽ, ജയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് റിബുന്‍ അഹമ്മദിനെ കണ്ടെത്തി കസ്‌റ്റഡിയിലെടുത്തത്.

പ്രതിയെ ഇന്ന് കാട്ടാക്കട ജുഡിഷ്യൽ ഫാസ്റ്റ് ക്ലാസ് കോടതി മുൻപാകെ ഹാജരാക്കും. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയിരുന്നു.

ABOUT THE AUTHOR

...view details