തിരുവനന്തപുരം:തുടർച്ചയായ ഇന്ധനവില വർധന നിർമാണസാമഗ്രികളുടെ വില വർധനവിന് ഇടയാക്കിയെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍. അഖിലേന്ത്യാതലത്തിൽ തന്നെ വിവിധ നിർമ്മാണസാമഗ്രികൾക്കു വില വർധിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് അവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തൊഴിൽ മന്ത്രി സഭയെ അറിയിച്ചു .
കൊവിഡിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി വരികയാണ്. നിർമ്മാണ തൊഴിലാളികളുടെയും പെൻഷൻകാരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ പ്രധാന ലക്ഷ്യം. രണ്ടാം കൊവിഡ് തരംഗത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണ മേഖലയ്ക്ക് ലോക്ഡൗൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ മുൻ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി നടക്കുന്നുണ്ട് .