തിരുവനന്തപുരം:കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെയുണ്ടായ ആക്രമണം ഹീനമായ നടപടിയെന്ന് മന്ത്രി വി.എൻ വാസവൻ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോട്ടയത്ത് നടന്നത്. വിഷയത്തില്‍ പൊലീസ് കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് മൂന്നംഗ സംഘം വിദ്യാർഥിനിയേയും സുഹൃത്തിനെയും സെൻട്രൽ ജങ്ഷന് സമീപം വച്ച് ആക്രമിച്ചത്.