തിരുവനന്തപുരം : പ്രാഥമിക സഹകരണസംഘങ്ങളെ കോര്‍ ബാങ്കിങ് സംവിധാനത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നടപടി പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ ബാങ്കിങ് അടക്കമുള്ള നൂതന സേവനങ്ങള്‍ കേരള ബാങ്ക് വഴി ലഭ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
വരും, കേരള ബാങ്കിന്‍റെ കീഴില്‍ 825 ശാഖകള്‍
കേരള ബാങ്കിന്‍റെ മുഴുവന്‍ ശാഖകളെയും ബന്ധിപ്പിക്കുന്നതാണ് കോര്‍ ബാങ്കിങ് സംവിധാനം. കോര്‍ ബാങ്കിങിനുള്ള ഐ.ടി ഇന്‍റഗ്രേഷന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. സാങ്കേതിക ടെണ്ടറില്‍ വിപ്രോയാണ് യോഗ്യത നേടിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതോടെ കേരള ബാങ്കിന്‍റെ കീഴില്‍ വരുന്ന 825 ശാഖകള്‍ ഏകീകൃത സോഫ്റ്റ്‌വെയറിന് കീഴിലാകും.
കേരള ബാങ്കിന്‍റെ മുഴുവന്‍ ശാഖകളെയും ബന്ധിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിവരിച്ച് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ മേഖലയില്‍ സമഗ്ര നിയമപരിഷ്‌കാരം
മൊബൈല്‍ ബാങ്കിങ് അടക്കമുള്ള എല്ലാ സേവനങ്ങളും ഇതോടെ കേരള ബാങ്കിലും ലഭ്യമാകും. നിലവില്‍ ഏകീകൃത സോഫ്‌റ്റ്‌വെയര്‍ ഇല്ലാത്തതിനാല്‍ ജില്ല ബാങ്കുകളുടെ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സഹകരണ മേഖലയില്‍ സമഗ്രനിയമ പരിഷ്‌കാരം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:പിന്നെയും മലയാളി കാത്തിരിക്കുന്ന വിശ്വചലച്ചിത്രക്കാരന്‍റെ സിനിമകളിലൂടെ...
കലാകാരന്മാര്‍ക്കായി സഹകരണസംഘം രജിസ്റ്റര്‍ ചെയ്യും. കുട്ടനാട് മേഖലയില്‍ നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുമെന്നും ഇതിന്‍റെ കീഴില്‍ രണ്ട് മില്ലുകള്‍ ആരംഭിക്കുമെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.