തിരുവനന്തപുരം :സമൂഹത്തില്‍ അധികരിച്ച് വരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടും മന്ത്രവാദത്തിന്‍റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇത് സൂചിപ്പിക്കുന്നത് ചില മേഖലകളിലെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് തന്നെയാണ്.
ഇലന്തൂരിലേത് പൈശാചിക സംഭവം, അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് മന്ത്രി വിഎന്‍ വാസവന്‍ - ഇലന്തൂർ നരബലി വിഎന്‍ വാസവന്‍
സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ ബോധവത്കരണം നല്‍കാനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍
മന്ത്രി വി.എന്‍ വാസവന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു
ഇത് തടയാന്‍ ശക്തമായ നിയമം ആവശ്യമാണ്. എന്നാല്‍ ഇത്തരം പ്രവണതകളെ നിയമം കൊണ്ട് മാത്രം നിര്‍ത്താനാകില്ല. അതിന് എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കും. ഇലന്തൂരിലെ ഇരട്ട നരബലി പൈശാചികമായ സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.