തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
സ്ത്രീകൾക്കെതിരായ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിന് പിന്നിലെ കാര്യങ്ങൾ വിശദമായി പരിശോധിക്കും. മെഡിക്കൽ കോളജുകളിലെ സുരക്ഷാ ജീവനക്കാരെ സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.