കേരളം

kerala

ETV Bharat / state

വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പും റെഡി; വിദ്യാർഥികൾക്ക് സ്വാഗത വീഡിയോ സന്ദേശമയച്ച് വി ശിവൻകുട്ടി - welcome video message to students

ജൂൺ ഒന്നിന് സംസ്ഥാനത്തൊട്ടാകെ വിദ്യാലയങ്ങൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് സ്വാഗത വീഡിയോ സന്ദേശമയച്ച് വിദ്യാഭ്യാസ മന്ത്രി

സ്വാഗത വീഡിയോ സന്ദേശം  വിദ്യാർഥികൾക്ക് വീഡിയോ സന്ദേശം  വി ശിവൻകുട്ടി  അധ്യായന വർഷം  പ്രവേശനോത്സവം  വിദ്യാഭ്യാസ മന്ത്രി  Minister V Sivankutty  V Sivankutty welcome video message  welcome video message to students  school opening
മന്ത്രി വി ശിവൻകുട്ടി

By

Published : May 29, 2023, 10:07 PM IST

വീഡിയോ സന്ദേശം

തിരുവനന്തപുരം: വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിന് സംസ്ഥാനത്തൊട്ടാകെ പ്രവേശനോത്സവത്തോടെ അധ്യയന വർഷം തുടങ്ങുന്നതിൻ്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രി കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത്‌ വീഡിയോ സന്ദേശമയച്ചത്. സ്‌കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തുകയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്‌തു.

കുട്ടികളുടെ സുരക്ഷ, സ്‌കൂളുകളുടെ ഫിറ്റ്‌നസ്, സ്‌കൂളുകളുടെ ശുചിത്വം എന്നിവ ഉറപ്പ് വരുത്തി. പ്രവേശനോത്സവം, ഹരിതവിദ്യാലയം, സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപണി, കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, രക്ഷാകർതൃ സമ്മേളനം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി, പാഠപുസ്‌തകങ്ങളുടെ വിതരണം തുടങ്ങിയവയൊക്കയും നടപ്പിലാക്കിയെന്ന് മന്ത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ഉദ്‌ഘാടനം മുഖ്യമന്ത്രി : പ്രവേശനോത്സവത്തിന്‍റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മലയിൻകീഴ് ഗവ. വി എച്ച് എസ് സ്‌കൂളിൽ നിർവഹിക്കും. കൂടാതെ വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സജീവമായ അക്കാദമിക വർഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളും ഈ വർഷം നടത്തുമെന്നും
മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ സ്‌കൂളുകളും ലഹരി മുക്തമാക്കണമെന്നും വളരെ സന്തോഷപൂർവമായ അക്കാദമിക വർഷം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും ഉൾപ്പെടുത്തി പുതിയ അധ്യായന വർഷത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും വി ശിവൻകുട്ടി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

also read :നല്ല നാളേയ്‌ക്കായി; ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ 75 ലക്ഷത്തിന്‍റെ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്

വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കും :ആഭ്യന്തരവകുപ്പ്, ഗതാഗത വകുപ്പ്, വൈദ്യുതി വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജലവിഭവ വകുപ്പ്, പട്ടികജാതി പട്ടിക വികസന വകുപ്പ്, വനം വകുപ്പ് എന്നിവരെ ഒരുമിച്ച് നിർത്തിയാണ് പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവ ഗാനം തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്‌തു. വിദ്യാർഥികളെ ലഹരിക്കെണിയിൽ നിന്നും രക്ഷപ്പെടുത്താൻ 75 ലക്ഷത്തിന്‍റെ വിവിധ പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

അധ്യയന വർഷാരംഭത്തോടെനുബന്ധിച്ച് വിദ്യാർഥികൾക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും സംസ്ഥാനത്ത് വിതരണം ചെയ്‌തുകൊണ്ടിരിക്കുകയാണ്. യൂണിഫോം വിതരണം 94.56 ശതമാനവും പാഠപുസ്‌തക വിതരണം 91.4 ശതമാനവും പൂർത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യയന വർഷം ആരംഭിക്കുമ്പോൾ മുതൽ സംസ്ഥാനത്ത് ഒരിടത്തും അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാവില്ല. അധ്യാപകരെ നിയമിക്കുന്നതിനായി സ്‌കൂളുകളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

also read :വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന്

ABOUT THE AUTHOR

...view details