തിരുവനന്തപുരം : മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണിപ്പൂരില്‍ നിന്നും തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായി ചേര്‍ന്ന ഹൊയ്‌നെജെം വായ്‌പേയ് എന്ന ജെജെമിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപ കലുഷിതമായ മണിപ്പൂരില്‍ നിന്നും കേരളത്തിലെത്തിയ ജെജെമിന്‍റെ വാര്‍ത്ത മുന്‍പ് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
More Read :ജെജെമിന് ഇത് പുതുജീവിതം ; കലാപ കലുഷിത മണിപ്പൂരില്‍ നിന്ന് കളിചിരികളിലേക്കുള്ള മടക്കം
" മണിപ്പൂരിലെ പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ നടന്നിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിന്‍റെ മകളായി ദത്തെടുത്ത ജെജെമിനെ കാണാൻ മന്ത്രിയെത്തിയത്. സര്‍ക്കാര്‍ എല്ലാ പിന്തുണയും സഹായവും ജെജെമിന് നൽകും. മന്ത്രി ശിവൻ കുട്ടി പറഞ്ഞു."
" സ്‌കൂള്‍ അധികൃതര്‍ എല്ലാ സംരക്ഷണവും നൽകി വരികയാണ്. ടിസി ഇല്ലാതെ അഡ്‌മിഷന്‍ നൽകുന്നതിനുള്ള അനുവാദം സര്‍ക്കാരിനോട് തേടിയിരുന്നു. അതിന് അനുവാദം നൽകിയ സര്‍ക്കാര്‍ ജെജെമിന് യൂണിഫോം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ജെജെം മലയാളം പഠിച്ച് വരികയാണ്. സഹപാഠികളുമായി ജെജെം നല്ല സൗഹൃദത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു".
മണിപ്പൂരിലെ അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് ജെജെം ജനിച്ചു വളർന്നത്. അതിര്‍ത്തി ജില്ലയായ കാങ്‌പോക്‌പിയിലെ നാഖുജങ് ഗ്രാമത്തിലെ വീട് കലാപത്തിൽ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ജെജെമിന്‍റെ അമ്മയും അച്ഛനും സഹോദരങ്ങളും ബന്ധുക്കളും മണിപ്പൂരിലാണ്. ഒരു ബന്ധുവിന്‍റെ സഹായത്തിലാണ് ജെജെം ഇവിടെയെത്തിയത്.