തിരുവനന്തപുരം: കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും ഡയറക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ പേരുകള്‍ ജില്ല ശിശു സംരക്ഷണ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ അന്തിമ തീരുമാനം സമിതിയുടേതാകുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.