കേരളം

kerala

ETV Bharat / state

'സ്‌കൂളുകള്‍ക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും, മധ്യവേനലവധി ആരംഭിക്കുക ഏപ്രില്‍ 6ന്': വി ശിവന്‍കുട്ടി - kerala news updates

സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്, സ്‌കൂള്‍ കാമ്പസിനെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

Minister V Sivankutty  working hours of schools  സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിനം ഉറപ്പാക്കും  മധ്യവേനലവധി ആരംഭിക്കുക ഏപ്രില്‍ 6ന്  വി ശിവന്‍കുട്ടി  മന്ത്രി വി ശിവന്‍കുട്ടി  മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തകള്‍  വിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍  വിദ്യാഭ്യാസ വകുപ്പ് പുതിയ വാര്‍ത്തകള്‍  പൊതു വിദ്യാഭ്യാസ സ്ഥാപനം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  നീതി ആയോഗ്  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

By

Published : Jun 1, 2023, 3:50 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം 210 പ്രവൃത്തി ദിവസം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി അവധിയിലടക്കം മാറ്റം വരുത്തും. മലയിന്‍കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മധ്യവേനല്‍ അവധി ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പ്രവൃത്തി ദിനം വര്‍ധിപ്പിക്കുന്നതിനാണ് ഈ മാറ്റം. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ കാമ്പസിനെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇതിന്‍റെ ഭാഗമായി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. 2,309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മിച്ചു. 1,500 കോടി രൂപ ചെലവില്‍ 1,300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികള്‍ സാങ്കേതികവിദ്യ സൗഹൃദമാക്കി.

മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി. ഡിജിറ്റല്‍ സാങ്കേതികവിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കി. ആധുനിക സാങ്കേതികവിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക രംഗത്തെ മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അതിന് അനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അനുഗുണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ട്. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം.

കുട്ടികളില്‍ ശുചിത്വ ശീലം ഉളവാക്കാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന കാമ്പയിന് ആവശ്യമായ പ്രവര്‍ത്തന പദ്ധതി രൂപം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് പാഠപുസ്‌തകങ്ങളും യൂണിഫോമും വിതരണം ചെയ്‌തു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇ ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അധ്യാപകരെ സജ്ജമാക്കാന്‍ മുഴുവന്‍ അധ്യാപകര്‍ക്കും അവധിക്കാല പരിശീലനം നല്‍കിയിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്‌ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളില്‍ അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡയറക്‌ടറേറ്റുകളെ ഏകോപിപ്പിച്ച് ഒന്നാക്കി മാറ്റിയതിനാല്‍ എല്ലാ തലങ്ങളിലേയും ഏകോപനം വേഗത്തില്‍ സാധ്യമായതായും മന്ത്രി പറഞ്ഞു. അതേസമയം സ്‌കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിക്കുന്നതില്‍ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details