കേരളം

kerala

ETV Bharat / state

ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ച സർക്കാർ പരിശോധിക്കും; വി ശിവൻകുട്ടി

ബോധപൂർവം ഉദ്യോഗസ്ഥർ ഇത്തരം വീഴ്‌ച വരുത്തിയ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

minister v sivankutty about psc job lose  psc job lose due to officials mistake  minister v sivankutty statement about psc  v sivankutty about psc jobs  മന്ത്രി വി ശിവൻകുട്ടി  വി ശിവൻകുട്ടി  പിഎസ്‌സി ഒഴിവുകൾ  പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ്  പിഎസ്‌സി ഒഴിവ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച  പിഎസ്‌സി ഒഴിവ് റിപ്പോർട്ട് വൈകി ജോലി നഷ്‌ടപ്പെട്ടു
വി ശിവൻകുട്ടി

By

Published : Dec 8, 2022, 11:49 AM IST

തിരുവനന്തപുരം:ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയതിനെ തുടർന്ന് ആർക്കെങ്കിലും ജോലി നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ബോധപൂർവം ഇത്തരം വീഴ്‌ച വരുത്തിയ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി തന്നെ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്‌ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2016 മുതൽ 2021 വരെ 56,000ത്തിലധികം പേർക്ക് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചതായും മന്ത്രി പറഞ്ഞു.

എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവരുടെ യോഗ്യതയും സീനിയോറിറ്റിയും അനുസരിച്ച് നിയമന നടപടികൾ നടന്നു വരുന്നതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Also read:'ആറ് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം, സമാന്തര റിക്രൂട്ടിങ്ങ് ഏജന്‍സിയായി സിപിഎം ജില്ല കമ്മിറ്റികള്‍': പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details