തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിലെ കുറ്റപത്രം ഏകപക്ഷീയമാണെങ്കിൽ നിരപരാധിത്വം തെളിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന് നിയമപരമായ വഴികൾ തേടും. കോടതിയിൽ കുറ്റപത്രം വായിച്ചശേഷമേ ശരിയായ രീതിയിലാണോ അതോ രാഷ്‌ട്രീയ പ്രേരിതമായാണോ എന്ന് പറയാനാകൂ.
നിയമസഭ കയ്യാങ്കളി കേസ് : കുറ്റപത്രം ഏകപക്ഷീയമെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി
കേസിനെ നിയമപരമായി നേരിടുമെന്ന് മന്ത്രി വി.ശിവൻകുട്ടി
നിയമസഭാ കൈയ്യാങ്കളി കേസ്; കുറ്റപത്രം ഏകപക്ഷീയമാണെങ്കിൽ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കേസിനെ നിയമപരമായി നേരിടും. ഇന്ന്(14-9-2022) ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കോടതിയിൽ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. കുറ്റപത്രം വായിക്കുന്ന ദിവസമായ ഇന്ന് കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.