തിരുവനന്തപുരം: അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സ്നേഹ അനുവിനെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്നേഹ താമസിക്കുന്ന രാജാജി നഗർ കോളനിയിലെത്തിയാണ് മന്ത്രി അഭിനന്ദനമറിയിച്ചത്. എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് സ്നേഹയുടേതെന്നും രാജാജി നഗർ കോളനിയിൽ നിന്ന് കലാരംഗത്ത് സ്നേഹ വളർന്നുവരുന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്നേഹയെ തേടി മന്ത്രിയെത്തി, സ്‌നേഹവും അഭിനന്ദനവുമായി രാജാജി നഗർ കോളനിയും - ഖയസ് മിലൻ സംവിധാനം ചെയ്‌ത തല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്നേഹയ്ക്ക് അംഗീകാരം ലഭിച്ചത്
ഖയസ് മിലൻ സംവിധാനം ചെയ്‌ത 'തല' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്നേഹയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്
ജൂൺ ഒന്നിന് കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ സ്നേഹയെ ക്ഷണിച്ചാണ് മന്ത്രി മടങ്ങിയത്. ഖയസ് മിലൻ സംവിധാനം ചെയ്‌ത 'തല' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്നേഹയ്ക്ക് അംഗീകാരം ലഭിച്ചത്. ചേരിപ്രദേശത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ അരക്ഷിതാവസ്ഥയും അതിജീവനവുമൊക്കെയാണ് ചിത്രത്തിലെ പ്രമേയം. മല്ലു എന്ന കഥാപാത്രത്തെയാണ് സ്നേഹ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Also Read കുമരകത്തിന് അഭിമാനമായി ആദിത്യന്‍; കൈപിടിച്ച് ഉയര്‍ത്തുമെന്ന് മന്ത്രി വി.എന്‍ വാസവന്‍റെ ഉറപ്പ്
TAGGED:
മികച്ച ബാലതാരം സ്‌നേഹ അനു