തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം (ഡ്രൈഡേ) പിൻവലിക്കൽ ഇതുവരെ സർക്കാരിന്‍റെ പരിഗണനയിൽ വന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ.
ഡ്രൈഡേ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി - ഡ്രൈഡേ
സർക്കാർ മദ്യനിരോധനത്തിന് എതിരാണെന്നും മദ്യവർജനമാണ് സർക്കാർ നയമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു
ടി.പി.രാമകൃഷ്ണൻ
സർക്കാർ മദ്യ നിരോധനത്തിനെതിരാണ്. മദ്യവർജനമാണ് സർക്കാർ നയം. എന്നാൽ ഡ്രൈഡേ പിൻവലിക്കലിന് ഇതുമായി ബന്ധമില്ല. ഇതു സംബന്ധിച്ച് പല നിലകളിലുള്ള ചർച്ചകൾ ഉയർന്നു വരേണ്ടതുണ്ട്. പബുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും എന്നാൽ ഉടൻ നടപടികള്‍ ആരംഭിക്കാൻ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
Last Updated : Feb 25, 2020, 5:46 PM IST