തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ജിഎസ്‌ടി വരുമാനത്തിൽ വൻ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ വര്‍ഷവും മാർച്ച് മാസത്തിലാണ് ജിഎസ്‌ടി വരുമാനം ഏറ്റവും കൂടുതലുണ്ടാകുന്നത്. ജിഎസ്‌ടി വരുമാനമായി 1,20,000 കോടി രൂപ കിട്ടേണ്ട സ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി 30,000 കോടിയാണ് ലഭിച്ചത്. ഇതിൽ 15,000 കോടി രൂപ കേന്ദ്ര വിഹിതമായി പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ ജിഎസ്‌ടി വരുമാനത്തിൽ വൻ കുറവെന്ന് ധനമന്ത്രി - lockdown
ലോക്ക് ഡൗൺ നീട്ടുന്നതിൽ എതിർപ്പില്ല. എന്നാൽ ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് എന്തുസംഭവിക്കുമെന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക്
സംസ്ഥാനത്തിന്‍റെ ജിഎസ്‌ടി വരുമാനത്തിൽ വൻ കുറവെന്ന് ധനമന്ത്രി
ലോക്ക് ഡൗൺ എല്ലാ സംസ്ഥാനങ്ങളെയും പ്രതിസന്ധിലാക്കി. ലോക്ക് ഡൗൺ നീട്ടുന്നതിൽ എതിർപ്പില്ല. എന്നാൽ ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് എന്തുസംഭവിക്കുമെന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കണമെന്നും വരും ദിവസങ്ങളിൽ ചെലവും കൂടുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.