തിരുവനന്തപുരം: സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബാറുകളും ബിവറേജുകളും പൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് വർധിച്ചിട്ടുണ്ട്. വലിയ വിലയാണ് വ്യാജ വാറ്റിന് ഈടാക്കുന്നത്. ഇത് സാമൂഹിക ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ധനമന്ത്രി - വ്യാജവാറ്റ്
ശമ്പള വിതരണത്തിന് ആയിരം കോടി രൂപ ഈ മാസം അഞ്ചിന് കടമെടുക്കുമെന്നും മന്ത്രി തോമസ് ഐസക്ക്
![സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ധനമന്ത്രി minister thomas isaac economic crisis kerala economic crisis സാമ്പത്തിക പ്രതിസന്ധി മന്ത്രി തോമസ് ഐസക്ക് വ്യാജവാറ്റ് ശമ്പള വിതരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7025447-thumbnail-3x2-tr.jpg)
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ധനമന്ത്രി
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് ധനമന്ത്രി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തിൽ സർക്കാരുകളുടെ വരുമാനം ബജറ്റിൽ പറഞ്ഞതിന്‍റെ നാലിലൊന്ന് വരില്ല. ശമ്പള വിതരണത്തിന് ആയിരം കോടി രൂപ ഈ മാസം അഞ്ചിന് കടമെടുക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.