തിരുവനന്തപുരം :മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാട് സ്വീകരിക്കുന്നതിൽ സർക്കാർ പരാജയമെന്ന പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. സാധ്യമായ എല്ലാ നടപടികളും സർക്കാർ ചെയ്‌തു. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി ഡല്‍ഹി എന്നിവരുടെ പഠന റിപ്പോര്‍ട്ടുകളും ഇതിൻ്റെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. ഇതേവിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. റൂൾ കർവ് സംബന്ധിച്ച് അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. കോടതിയിൽ ശക്തമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആശങ്കയുടെ സാഹചര്യം ഉണ്ടാക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.