കേരളം

kerala

ETV Bharat / state

Kannur VC Reappointment | വിസി നിയമനം: കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗവര്‍ണറും അത് അംഗീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു - kerala latest news

മാധ്യമ വിചാരണയ്‌ക്ക് താല്‍പര്യമില്ല. വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.

Kannur VC Reappointment  minister r bindu response  വിസി നിയമന വിവാദം  കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം  high court over kannur vc appointment  kerala governor kannur vc controvery  kerala latest news  വിസി നിയമനത്തില്‍ കോടതി വിധി
വിസി നിയമനത്തില്‍ കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗവര്‍ണറും അത് അംഗീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു

By

Published : Dec 15, 2021, 5:53 PM IST

Updated : Dec 15, 2021, 6:50 PM IST

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ തന്‍റെ പിതാവിന്‍റെ പ്രായമുള്ള വ്യക്തിയാണ്. അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. അക്കാദമിക്‌ മികവുള്ള വിസി നിയമനം കോടതി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിസി നിയമനം: കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗവര്‍ണറും അത് അംഗീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു

എന്നാല്‍ ഗവര്‍ണര്‍ക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയാക്കിയത് ശരിയല്ല. ഇത് മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ഗവര്‍ണര്‍ ചോദിക്കണമെന്നും മാധ്യമ വിചാരണയ്‌ക്ക് വിധേയമാകാന്‍ താല്‍പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: ഗവര്‍ണർക്ക് രാഷ്ട്രീയവും നിയമവും അറിയാം, നീതി ലഭിച്ചെന്ന് ഗോപിനാഥ്‌ രവീന്ദ്രന്‍

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെ ആദ്യമായാണ് മന്ത്രി പ്രതികരിക്കുന്നത്.

Last Updated : Dec 15, 2021, 6:50 PM IST

ABOUT THE AUTHOR

...view details