കേരളം

kerala

ETV Bharat / state

'ഗവർണറുടെ അന്തസിനെ ബാധിക്കുന്ന പരാമർശം നടത്തിയിട്ടില്ല' ; സംയമനത്തോടെയാണ് സംസാരിച്ചതെന്ന് ആര്‍ ബിന്ദു

മന്ത്രിമാർ അവഹേളിക്കുന്നത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഡോ ആർ ബിന്ദുവിന്‍റെ പ്രതികരണം

തിരുവനന്തപുരം  R bindhu minister  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു  ആർ ബിന്ദു  governor arif mohammad khan  Minister r bindu  tweet  r bindu react to governor arif mohammad khan tweet
മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഗവർണറുടെ ട്വീറ്റ്; പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

By

Published : Oct 17, 2022, 2:21 PM IST

Updated : Oct 17, 2022, 2:34 PM IST

തിരുവനന്തപുരം :മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിക്കുന്നത് തുടർന്നാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭീഷണിയോട് പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗവർണറുടെ അന്തസിനെ ബാധിക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

'ഗവർണറുടെ അന്തസിനെ ബാധിക്കുന്ന പരാമർശം നടത്തിയിട്ടില്ല' ; സംയമനത്തോടെയാണ് സംസാരിച്ചതെന്ന് ആര്‍ ബിന്ദു

സംയമനത്തോടെയാണ് സംസാരിച്ചത്. ഗവർണറുടെ ട്വീറ്റിൽ ഏതെങ്കിലും ഒരു മന്ത്രിയെക്കുറിച്ച് പ്രത്യേകം പരാമർശം ഇല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മന്ത്രി തയാറായില്ല. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചിരുന്നു.

ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായ കാര്യങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു പ്രതികരണം. സുപ്രധാന ബില്ലുകൾ ഗവര്‍ണര്‍ ഇപ്പോഴും ഒപ്പിടാതെ വച്ചിരിക്കുകയാണ്. ന്യൂനതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരിച്ചയക്കാം. പക്ഷേ അത് ചെയ്യാൻ തയ്യാറാകുന്നില്ല.

തങ്ങൾ ആരും ഗവർണർക്കെതിരെ മോശമായി പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രസ്‌താവന. ഗവർണർക്കെതിരെ അവഹേളനം തുടർന്നാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്.

Last Updated : Oct 17, 2022, 2:34 PM IST

ABOUT THE AUTHOR

...view details