തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ട് മുതൽ രാത്രി 8 വരെ ആക്കിയും അധ്യാപകർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാനുമുള്ള നിർദേശം മുന്നോട്ട് വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് വേണ്ടി കോളജ് പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു . ഉന്നത വിദ്യാഭ്യാസ പാഠ്യ പദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാവിലെ എട്ട് മുതൽ രാത്രി 8 വരെ ആക്കി ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വന്നാൽ അധ്യാപകർക്ക് സ്വന്തം ഗവേഷണത്തിനും സമയം കണ്ടെത്താനാകും. ശനിയാഴ്‌ച കൂടി പ്രവർത്തി ദിവസമാക്കുന്നതും ആലോചിക്കാം. എന്നാൽ പുതിയ കരിക്കുലവും സിലബസും വരുമ്പോൾ അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ടെന്നും നിലവിലുള്ള അധ്യാപകരെ ഉൾക്കൊണ്ട് കൊണ്ട് തന്നെ കോഴ്‌സ് കോമ്പിനേഷൻ രൂപപ്പെടുത്താൻ ആവുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് വിദ്യാർഥികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോവാറുണ്ട്. നാല് വർഷ ബിരുദ കോഴ്‌സ് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുമ്പോൾ ആവശ്യമാണ് എന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ഇന്‍റഗ്രേഡ് പിഎച്ച്ഡി കോഴ്‌സുകൾ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരുടെ ഏകാധിപത്യത്തിന് നിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം. വിദ്യാർഥികൾക്ക് അവരുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്‌ച വയ്ക്കാനുള്ള വേദി കൂടിയായിരിക്കണം ഓരോ ക്ലാസ് മുറികളും. കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ചാവി കൊടുത്താലോടുന്ന പാവ കുഞ്ഞുങ്ങളെ പോലെയോ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ പോലയോ അല്ല പുറത്തേക്ക് ഇറങ്ങേണ്ടത്.
കോളജുകളുടെ സമയം രാത്രി എട്ടുവരെ; അധ്യാപകര്‍ക്ക് ഷിഫ്റ്റ്, നിര്‍ദേശവുമായി മന്ത്രി
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് വേണ്ടി കോളജ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്നും ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു
കോളജുകള്‍ക്ക് സമയമാറ്റം മുന്നോട്ട് വച്ച് മന്ത്രി ആര്‍ ബിന്ദു
കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണം. കോഴ്‌സ് ഇടക്ക് വച്ച് മുറിഞ്ഞു പോകുന്ന കുട്ടിക്ക് തിരികെ വരാൻ കഴിയുന്ന സാഹചര്യമുണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണം കേരള ഉന്നത വിദ്യാഭ്യാസത്തിൽ വലിയൊരു വിപ്ലവം കൊണ്ടുവരുമെന്നും നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.