തിരുവനന്തപുരം:ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവയ്ക്കുന്നതാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഓർഡിനൻസ് ഗവർണർക്ക് അയച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാബിനറ്റ് തീരുമാനിച്ചു നൽകുമ്പോൾ അതില്‍ ഒപ്പിടുകയല്ലേ മര്യാദയെന്ന് മന്ത്രി ചോദിച്ചു.
'ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ല, ഗവര്‍ണര്‍ ഒപ്പുവയ്‌ക്കുന്നതാണ് മര്യാദ': മന്ത്രി ആര്‍ ബിന്ദു - ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യ മര്യാദയനുസരിച്ച് ഓർഡിനൻസിൽ ഗവര്‍ണര്‍ ഒപ്പുവയ്‌ക്കണമെന്നും മന്ത്രി
'ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ല, ഗവര്‍ണര്‍ ഒപ്പുവയ്‌ക്കുന്നതാണ് ജനാധിപത്യ മര്യാദ': മന്ത്രി ആര്‍ ബിന്ദു
ജനാധിപത്യ നടപടിക്രമമനുസരിച്ച് ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്‌ക്കേണ്ടതാണ്. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
ഓർഡിനൻസിൽ സർക്കാരിന് ആശയക്കുഴപ്പമില്ല. മാധ്യമങ്ങൾ ധൃതി വയ്‌ക്കേണ്ട കാര്യമില്ല അതൊക്കെ അതിന്‍റെ വഴിയേ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
Last Updated : Nov 12, 2022, 12:57 PM IST