തിരുവനന്തപുരം:പത്തനംതിട്ട ഇലന്തൂരിൽ നരബലിയിലൂടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു. അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി ആര്‍ ബിന്ദു - നരബലി
ഇലന്തൂരില്‍ നരബലി നടത്തിയ കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി
അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി ആര്‍ ബിന്ദു
കേരളത്തിൽ മുമ്പ് നിലനിന്നിരുന്ന അനാചാരങ്ങളും ദുരാചാരങ്ങളും വീണ്ടും പ്രതിഷ്‌ഠിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രബുദ്ധ കേരളം വലിയ പ്രതിഷേധങ്ങൾ നടത്തണം. അന്ധവിശ്വാസങ്ങൾക്ക് ഇരകളാകുന്നത് സ്ത്രീകൾ ആണെന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
Last Updated : Oct 12, 2022, 1:17 PM IST